
ഐ പി എഫ് എറണാകുളം റീജിയൺ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈലാഫ് ലീഡേഴ്സ് മീറ്റ് സെൻട്രൽ സെനറ്റ് ചെയർമാൻ ഡോ. നൂറുദ്ദീൻ റാസി ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: ഇൻ്റഗ്രേറ്റഡ് പ്രഫഷണൽസ് ഫോറം (ഐ പി എഫ് ) എറണാകുളം റീജിയൺ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈലാഫ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സെൻട്രൽ സെനറ്റ് ചെയർമാൻ
ഡോ. നൂറുദ്ദീൻ റാസി ഉദ്ഘാടനം ചെയ്തു. റീജിയൺ ചെയർമാർ സി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.സെൻട്രൽ സെനറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ശുഹൈബ് തങ്ങൾ, ഡോ. നിയാസ്, അബൂബക്കർ സിദ്ദീഖ്, എഞ്ചിനീയർ ഷമീം കെ, ഡോ. എ.ബി അലിയാർ , നൂർ മുഹമ്മദ്, അമീർ പൊന്നാരിമംഗലം എന്നിവർ പ്രസംഗിച്ചു.
മെഡിക്കൽ ഫോറം നടത്തുന്ന മെഡിക്കോൺ -25 ൻ്റെബ്രോഷർ ഡോ. സഫ് വാൻ, ഡോ. സഹദ് മനയ്ക്കൽ എന്നിവർക്ക് കൈമാറി. എക്സിക്യുട്ടിവ് ഡയറക്ടർ ഷഫീഖ് സി.എ സ്വാഗതവും ഫിനാൻസ് ഡയറക്ടർ അഡ്വ. ഹനീസ് മനയ്ക്കൽ നന്ദിയും പറഞ്ഞു.
Photo Courtesy - Google








